CNA
ശബരിമല:
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ശ്രീ അയ്യപ്പന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
ആദി മീഡിയാ നിഷാപ്രൊഡക്ഷന്‍സ് ബാനറുകളില്‍ യു.എ.ഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും, സംഘാടകനുമായ ഡോ. ശ്രീകുമാര്‍ (എസ്.കെ. മുംബൈ ) ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പുണ്യസ്ഥലമായ ശബരിമലയെ തകര്‍ക്കാനുള്ള തീവ്രവാദി സംഘത്തെ നേരിടുന്നതാണ് പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഭക്തിയും, ത്രില്ലറും ഒരുപോലെ കോര്‍ത്തിണക്കി വലിയ മുതല്‍മുടക്കില്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഹിന്ദി അടക്കം ഇന്‍ഡ്യയിലെ അഞ്ചു ഭാഷകളില്‍ ഒരുപോലെ പ്രദര്‍ശനത്തിത്തും.
ശബരിമലയും അയ്യപ്പനും ഇന്‍ഡ്യയിലെ വിശ്വാസികള്‍ ഒരുപോലെ ആരാധിക്കുന്നതിനാലാണ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ദേശീയ പ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും കാത്തുസൂക്ഷി ക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിന്റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
അനീഷ് രവി, റിയാസ് ഖാന്, കോട്ടയം രമേഷ്, ഡ്രാക്കുള സുധീര്‍, ദിനേശ് പണിക്കര്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം അന്‍സര്‍ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
കിഷോര്‍, ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
പശ്ചാത്തല സംഗീതം- ഷെറി.
ശബരിമല, മുംബൈ, രാജസ്ഥാന് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com