CNA
കൊച്ചി :
മണിക്കുട്ടന്, ജോയ് മാത്യു, മധുപാല്‍, ബാബു അന്നൂര്‍, അനീഷ് പിള്ള, ഷെഫ് നളന്, മുന്‍ഷി രഞ്ജിത്, മീര നായര്‍, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച്, ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്യുന്ന 'ശ്രീ മുത്തപ്പന്' ജൂണ്‍ ഏഴിന് പ്രദര്‍ശനത്തിനെത്തുന്നു.
കേരളക്കരയുടെ പ്രത്യേകിച്ചും മലബാറിലെ ജനങ്ങളുടെ ജാതിമതഭേദങ്ങള്ക്കതീതമായ ആരാധനാദേവനായ ശ്രീ മുത്തപ്പന്റെ പുരാവൃത്തത്തിലെ പ്രധാനഭാഗങ്ങളും പുതിയ കാലത്തെ സംഭവങ്ങളും കോര്‍ത്തിണക്കി ശ്രീ മുത്തപ്പന്റെ കൃപാകടാക്ഷം ഏറ്റുവാങ്ങി അഭ്രപാളികളില്‍ ആദ്യമായി എത്തുന്ന കുടുംബചിത്രമാണ് 'ശ്രീ മുത്തപ്പന്'.
ബാലതാരം പൃഥ്വി രാജീവ്, കൃഷ്ണന് നമ്പ്യാര്‍, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി ഞേറക്കാട്, വിനോദ് പ്ലാത്തോട്ടം
വിദീഷിത, ഉഷ പയ്യന്നൂര്‍, സുമിത്ര രാജന്, വീണ വേണുഗോപാല്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റെജി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ബിജു കെ ചുഴലി, ചന്ദ്രന് നരിക്കോട് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമൊരുക്കിയത്.മുയ്യം രാജന് എഴുതിയ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകരുന്നു.
കെ എസ് ചിത്രം, രമേഷ് നാരായണ്‍, മധു ബാലകൃഷ്ണന്, അമൃതനായര്‍ എന്നിവരാണ് പ്രധാന ഗായകര്‍.
എഡിറ്റിങ്- രാജേഷ് ടി വി, ആര്‍ട്ട്- മധു വെള്ളാവ്, മേക്കപ്പ്- വിജേഷ്, പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ എക്സ്ക്യുട്ടിവ്- വിനോദ്കുമാര്‍ കയ്യം, ചമയം- ബാലചന്ദ്രന് പുതുക്കുടി, കോറിയോഗ്രാഫി- സന്തോഷ് കരിപ്പൂല്‍, സ്റ്റില്‍സ്- വിനോദ് പ്ലാത്തോട്ടം, രാജേഷ് കാഞ്ഞിരങ്ങാട്, പരസ്യകല- എംപീസ്, ആശയം- പി പി ബാലകൃഷ്ണന് പെരുവണ്ണാന്, മുയ്യം രാജന്, വിതരണം- ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിംസ്, പി ആര് ഒ- എ എസ് ദിനേശ്.