CNA
കൊച്ചി:
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ പ്രകാശ് വാടിക്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുഖിനോ ഭവന്തു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാര്‍ഡ് നേടിയ ഈ ചിത്രത്തില്‍ സംവിധായകന് ഗിരീഷ് കുന്നുമ്മല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോക്ടര്‍ ഷിബു ജയരാജ്, പ്രകാശ് ചെങ്ങല്‍, ഗോഡ്വിന്, ശ്യാം കൊടക്കാട്, സുരേഷ് കോഴികോട്, സുകേഷ്, ബീന, വീണവേണുഗോപാല്‍, നിഷനായര്‍, ആര്‍ച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.
ജിതേഷ് ആദിത്യ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രമോദ് കാപ്പാട് എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു.
മധു ബാലകൃഷ്ണന്, മോഹന്‍ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- കപില്‍ കൃഷ്ണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബീനാജി, അസോസിയേറ്റ് പ്രൊഡ്യൂസര്‍- മെറ്റികുലസ് കൊച്ചി, പ്രൊജക്റ്റ് ഡിസൈനര്‍- കെ മോഹന്‍ സെവന് ആര്‍ട്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എ കെ ശ്രീജയന്‍, മേക്കപ്പ്- ഒ കെ മോഹന്‍, ആര്‍ട്ട് ആന്റ് കോസ്റ്റ്യൂം- സുരേഷ് ഇരുളം, സ്റ്റില്‍സ്- ബാലു
ബത്തേരി, പരസ്യകല- ജിസ്സണ്‍ പോള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കമല്‍ പയ്യന്നൂര്‍, ബിജിഎം- രാം ശരത്, വിഎഫ്എക്സ്- മാര്‍ജാര, സൗണ്ട് ഡിസൈന്‍- ബിനൂപ് എസ് ദേവന്.
ജൂലൈ അവസാനവാരം 'സുഖിനോ ഭവന്തു' തിയേറ്ററുകളിലെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com