CNA
കൊച്ചി:
ZEE5ല്‍ വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയറായി എത്തിയ സുമതി വളവ് മലയാള സിനിമയ്ക്കു ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ZEE5 മലയാളത്തില്‍ ഒ ടി ടി ചരിത്രത്തില്‍ ഏറ്റവും വലിയ റെക്കോര്‍ഡ് ഓപ്പണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്.
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയില്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രം 'സുമതി വളവ്' ZEE5 ല്‍ മികച്ച അഭിപ്രായത്തോടെ സ്ട്രമിങ് തുടരുന്നു.ദേശീയ തലത്തില്‍, മികച്ച റിവ്യൂസ് വന്ന 'സുമതി വളവ്' കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ല്‍ പ്രേക്ഷകര്‍ക്ക് കാണാം.
പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അന്‍പതു ദിവസങ്ങള്‍ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്, വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം.
ചിത്രത്തില്‍ അര്ജുന് അശോകന്, ഗോകുല്‍ സുരേഷ്,സിദ്ധാര്‍ഥ് ഭരതന്, ഗോപിക അനില്‍,ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, മാളവിക മനോജ്, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആഗോള തലത്തില്‍ മികച്ച ഒ ടി ടി പ്ലേറ്റ്ഫോമായ ZEE5-ല്‍ ചിത്രം റിലീസ് ആയതില്‍ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകന് വിഷ്ണു ശശി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തി മികച്ച അഭിപ്രായം വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് അര്ജുന് അശോകന് പറഞ്ഞു.
'സുമതി വളവ്' – ഒരിക്കല്‍ കടന്നാല്‍ തിരിച്ചു പോരാനാവാത്ത വളവ്... ZEE5 ഇല് പ്രദര്‍ശനം തുടരുന്നു.
Online PR - CinemaNewsAgency.Com