സി എന്‍ എ-
കൊച്ചി:
സണ്‍സെറ്റ് സിനിമ ക്ലബ് ഓപ്പണ്‍ എയര്‍ & ഡ്രൈവ്-ഇന്‍ സിനിമാസിലൂടെ പുതിയൊരു കാഴ്ച അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഡല്‍ഹി, മുംബൈ, പൂന, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച പുതിയ ആശയമാണ് ഓപ്പണ്‍എയര്‍ & ഡ്രൈവ്-ഇന്‍ സിനിമാസ്. ഡല്‍ഹിയില്‍ മാത്രം 15 സെന്ററുകള്‍ ഉണ്ട്. മേല്‍ക്കൂരകള്‍, മൈക്രോബ്റൂവറികള്, ബീച്ചിന്റെ വേദികള്‍, ബാര്‍ ഹോട്ടലുകള്‍, ആംഫി തീയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡ്രൈവ്-ഇന്‍ സിനിമാസ് ക്രമീകരിച്ചിട്ടുള്ളത്. കൊച്ചിയില്‍ ലേ മെറിഡിയന് ഹോട്ടല്‍ കോമ്പൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നവംബര്‍ 21 നാണ് ആദ്യ പ്രദര്‍ശനം. തുറസായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനിനു മുന്നില്‍ നിശ്ചിത അകലത്തില്‍ കാറിനകത്തിരുന്ന് സിനിമ കാണാന്‍ കഴിയുമെന്നതാണ് ഓപ്പണ്‍ എയര്‍ & ഡ്രൈവ്-ഇന്‍ സിനിമാസിന്റെ പ്രത്യേകത. നവംബര്‍ 21 രാത്രി 7 മണിക്ക് 'ബാംഗ്ലൂര്‍ ഡേയ്സ്' ആണ് ഉദ്ഘാടന ചിത്രം. നവംബര്‍ 22, 27, 28, 29 എന്നീ തീയതികളിലാണ് അടുത്ത പ്രദര്‍ശനങ്ങള്‍. വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയായിരിക്കും പ്രദര്‍ശന സമയം. ഒരു ടിക്കറ്റ് 1000 രൂപയാണ് ഫീ. അതിന്റെ കൂടെ 18% ജിഎസ്ടി യും കൊടുക്കണം. കാറിനകത്ത് നാല് പേര്‍ക്ക് ഇരുന്ന് സിനിമ കാണാം. വാര്‍ഷിക സബ്സ്ക്രിപ്ഷന് പ്ലാന്‍ 3000 രൂപയാണ്. 18% ജി എസ്ടിയും. വര്‍ഷം മുഴുവന്‍ സിനിമ കാണാം എന്നാണ് വാഗ്ദാനം.