CNA
കൊച്ചി :
റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ജിംനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, കുടശനാട് കനകം, ജയകൃഷ്ണന്, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്മാന്, കലാഭാവന്‍ നാരയണന് കുട്ടി, കോബ്ര രാജേഷ്, ഡോ.രജിത് കുമാര്‍, ഉണ്ണി കൃഷ്ണന്, ബാദുഷ, പ്രിയങ്ക, ജോഷ്ന തരകന്, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്വി, അന്ന, ആര്യന്, ആദില്‍, ചിത്തിര തുടങ്ങിയവരും അഭിനയിക്കുന്നു.
ജി കെ നന്ദകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ശിവാസ് വാഴമുട്ടം, നിസാം ഹുസൈന്, രാജീവ് ഇലന്തൂര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഡോക്ടര്‍ വി ബി ചന്ദ്രബാബു പ്രദീപ് ഇലന്തൂര്‍ എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- ജിതിന് കുമ്പുക്കാട്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല, കല- ഷെറീഫ് ചാവക്കാട്, മേക്കപ്പ്- ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റില്‍സ്- അജീഷ് ആവണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമണ്‍, ടൈറ്റില്‍ മ്യൂസിക്- വി ബി രാജേഷ്, നൃത്തംസ്പ്രിംഗ്, സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, പ്രൊജക്ട് ഡിസൈനര്‍- പ്രസാദ് മാവിനേത്ത്, പ്രൊജക്ട് കോഡിനേറ്റര്‍- രാജീവ് മലയാലപ്പുഴ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിശ്വ പ്രകാശ്, സുനില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com