CNA
കൊച്ചി:
അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന
'സ്വര്‍ഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.
ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന് സൂരജ് സന്തോഷ് ആലപിച്ച 'മീനച്ചിലാറിന്റെ തീരം മാമലയോരം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്, സജിന്‍ ചെറുകയില്‍, ഉണ്ണിരാജ, രഞ്ജി കങ്കോല്‍, ജയ് ജയ് ഹേ ഫെയിം കുടശ്ശനാട് കനകം, തുഷാര പിള്ള, ആക്ഷന്‍ ഹീറോ ബിജു ഫെയിം മേരി ചേച്ചി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന, സുജേഷ് ഉണ്ണിത്താന്, റിതിക റോസ് റെജീസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസ്സി കെ. ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ശരവണന് നിര്‍വ്വഹിക്കുന്നു.
സന്തോഷ് വര്‍മ്മ,ബി കെ ഹരിനാരായണന്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര, ബിജിബാല്‍,
ജിന്റോ ജോണ്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു.
കെ എസ് ചിത്ര, വിജയ് യേശുദാസ്, അഫ്സല്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗായകര്‍.
ലിസ്സി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്- ഡോണ്‍ മാക്സ്, കലാ സംവിധാനം- അപ്പുണ്ണി സാജന്, മേക്കപ്പ്- പാണ്ഡ്യന്, കോസ്റ്റ്യും ഡിസൈന്‍, ക്രീയേറ്റീവ് ഡയറക്ടര്‍- റോസ് റെജീസ്,
ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടര്‍- എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടര്‍- ആന്റോസ് മാണി, രാജേഷ് തോമസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്- ഷിജോ ഡോമിനിക്, പ്രൊഡക്ഷന്‍ കണ്ട്രോളര്- തോബിയാസ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- സിജോ ജോസഫ് മുട്ടം, പ്രൊജക്ട് ഡിസൈന്‍- ജിന്റോ ജോണ്‍, സ്റ്റില്‍സ്- ജിജേഷ് വാടി, പോസ്റ്റര്‍ ഡിസൈന്‍- അനന്തു.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ക്ലീന്‍ എന്റര്ടെയ്നര് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു 'സ്വര്‍ഗ'ത്തിന്റെ ലോക്കേഷന്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com