CNA
കൊച്ചി:
പ്രശസ്ത ചലച്ചിത്ര സംവിധായകന് അഭിനേതാവായി പ്രധാന വേഷത്തില്‍ എത്തുന്ന ഷോര്‍ട് ഫിലിം റിലീസ് ചെയ്തു.
ബിജു കെ ചുഴലി സംവിധാനം ചെയ്ത 'തിരുത്ത്' എന്ന ഹ്രസ്വചിത്രത്തിലാണ് ചന്ദ്രന് നരിക്കോട് അവശനായ വൃദ്ധ കഥാപാത്രമായും യുവാവായും ഇരട്ട വേഷത്തില്‍ എത്തുന്നത്.
'പാതി', 'സ്റ്റേറ്റ് ബസ്സ്', 'ശ്രീ മുത്തപ്പന്' എന്നീ സിനിമകളുടെ സംവിധായകനാണ് ചന്ദ്രന് നരിക്കോട്. സംവിധാനം പോലെ തന്നെ ഒരു പക്ഷെ അതിനേക്കാള്‍ അഭിനയവും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം ഈ സിനിമയിലൂടെ തെളിയിക്കുന്നു.
അച്ഛനാണോ അമ്മയാണോ തന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ശരിയുടെ പക്ഷത്തുള്ളത് എന്ന മകന്റെ ആലോചനയും അച്ഛന്റെ തിരുത്തലുകളുമാണ് സിനിമയുടെ ഇതിവൃത്തം.
ചന്ദ്രന് നരിക്കോടിനെ കൂടാതെ ഉണ്ണി ഞെരക്കാട്, ഉമാ ഗണേഷ്, സുദീപ്ത് കെ എന്നിവരും ഇതില്‍ അഭിനയിചിരിക്കുന്നു.
രചന, സംവിധാനം- ബിജു കെ ചുഴലി, ക്യാമറ- വിനോദ് പ്ലാത്തോട്ടം, എഡിറ്റിങ്- ചന്ദ്രന് നരിക്കോട്, കളര്‍ ഗ്രേഡിങ്- രാം കുമാര്‍, മേക്കപ്പ്- സുനിത ബാലകൃഷ്ണന്, ആര്‍ട്ട്- മധു വെള്ളാവ് എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.
Online PR - CinemaNewsAgency.Com