CNA
കൊച്ചി:
ബംഗ്ലൂര് ആസ്ഥാനമാക്കിയ ന്യൂ മീഡിയ പ്ലാറ്റ്ഫോമാണ് 'ദി ന്യൂ ഇന്ത്യന്‍ ടൈംസ്'. ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങള്‍ക്ക് കൊടുത്തു വരുന്ന മീഡിയ അവാര്‍ഡ്സ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നല്കി വരുന്നു.
2024 മുതല്‍ സൗത്ത് ഇന്ത്യന്‍ ന്യൂസ് ചാനലുകളെയും ഉള്‍പെടുത്തി വളരെ വിപുലമായ രീതിയില്‍ ആണ് TNIT 'SOUTH INDIAN MEDIA AWARDS' സംഘടിപ്പിച്ചു വരുന്നത്.
TNIT, സി ഈ ഓ ആയ രഘു ഭട്ട് ആണ് ഓരോ വര്‍ഷവും വിജയകരമായി TNIT മീഡിയ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിവിധ വിഭാഗങ്ങളില്‍ നല്കപെടുന്നു.
ആങ്കര്‍ റിപ്പോര്‍ട്ടര്‍ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോര്‍ട്സ്, മെട്രോ, R-OK), ക്യാമറമാന്, വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റ്, വീഡിയോ എഡിറ്റര്‍.
മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടുമുള്ള ആദരത്തിനും, അംഗീകാരത്തിനും വേണ്ടി 2018 ല്‍ ആരംഭിച്ച ഒരു യാത്രയാണ്, ഇന്ന് അതിന്റെ വിപുലമായ നടത്തുന്ന എട്ടാം വാര്‍ഷിക ചടങ്ങ്. ഈ വര്‍ഷം 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്ധ സമിതിയാണ് മികച്ച മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് മേനോന് ആണ് കേരളത്തിനെ പ്രതിനിധികരിക്കുന്ന ജൂറി അംഗം.
TNIT ടീം
സിഇഒ- രഘു ഭട്ട്, എം.ഡി- സുഗുന രഘു, എഡിറ്റര്‍- മീര, മേല്‍നോട്ടം, ചുമതല ഡോ. മധുകാന്തി & ഡോര്‍ അരസു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഖുഷി.
സൗത്ത് ഇന്ത്യയില്‍ ഇങ്ങനെ വിവിധ വിഭാഗത്തിലേക്ക് അവാര്‍ഡ് നല്കുമ്പോള് പുതിയ നല്ല പ്രതിഭകളെ മീഡിയ രംഗത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് രഘുഭട്ട് പറഞ്ഞു. പ്രശസ്ത ദേശീയ തലത്തിലെ ബാസ്കറ്റ്ബോള്‍, നെറ്റ്ബോള്‍ താരവും നടിയും, വനിത ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രാചി തേഹ്ലാന്‍ ഫൗണ്ടേഷന് സ്ഥാപകയുമായ പ്രാചി തേഹ്ലാന്‍ കൂടെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.