CNA
കൊച്ചി:
കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്, ഡോക്ടര്‍ ലക്ഷ്മി എന്നിവര്‍ നിര്‍മ്മിച്ച് രാഗേഷ് നാരായണന് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'തണുപ്പ്' എന്ന സിനിമയുടെ വിജയാഘോഷം എറണാകുളം റിന്യുവല്‍ സെന്ററില്‍ വെച്ച് നടന്നു.
പ്രശസ്ത സംവിധായകന് സിബി മലയില്‍ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
സംവിധായകരായ എസ് എന്‍ സ്വാമി, എ കെ സാജന്, മെക്കാര്‍ട്ടിന്‍, സ്റ്റെഫി സേവ്യര്‍, സലാം ബാപ്പു, ബിനുന്‍ രാജ്, മനോജ് അരവിന്ദാക്ഷന്, സര്‍ജ്ജുലന്‍, നിര്‍മ്മാതാവ് സാബു ചെറിയാന്, ഈരാളി, അഭിനേതാക്കളായ സരയു മോഹന്‍, ഡോക്ടര്‍ റോണി ഡേവിഡ്, ശ്രീരഞ്ജിനി നായര്‍, ഗായത്രി അയ്യര്‍, ഋതു മന്ത്ര,
സ്വപ്ന പിള്ള, ലങ്കാലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് 'തണുപ്പ്' എന്ന സിനിമയുടെ അണിയറയിലും അരങ്ങിലുമായി സഹകരിച്ച നൂറ്റിമുപ്പതിലേറെ കലാകാരന്മാരെ ശില്പവും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു.
ഇരുപതിലധികം അന്താരഷ്ട്ര അവാര്‍ഡുകള്‍ നേടിയ തണുപ്പ് കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ( IFFI ) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Best Debut Director of Indian Feature Film Award കാറ്റഗറിയിലേക്ക് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും തണുപ്പാണ്.
ഈ തണുപ്പില്‍ ഒറ്റമനസ്സായി പരിമിതിയും പരിധിയും ചങ്കുറ്റത്താല് മറികടന്ന് ഒന്നിച്ചവര്‍ കര്‍മ്മ ഫലത്താല്‍ ലഭിച്ച വിജയം ആഘോഷിച്ചപ്പോള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ പുതിയ ചില പ്രതീക്ഷകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com