കൊച്ചി :
ദേശീയ അവാര്‍ഡ് ജേതാവായ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'തര്‍ക്കം' എന്ന ചിത്രം മുപ്പത്തിയൊന്നാമത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
'ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിങ് പ്രോസസ്സില്‍ നിന്നും വ്യത്യസ്തമായി കൊടുങ്ങല്ലൂര്‍ ഭരണിയുടെ പശ്ചാത്തലത്തില്‍ ചെയ്ത ഈ ചിത്രം വ്യക്തിപരമായി സംതൃപ്തി നല്കിയ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. അതിനായി രാപകിലില്ലാതെ ആത്മാര്‍ത്ഥമായി കൂടെ സഹകരിച്ച എല്ലാവരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.' സംവിധായകന് സജിന്‍ ബാബു പറഞ്ഞു.
പി ഡബ്ള്യൂ എല്‍ ഒ എന്റര്‍ടൈയ്ന്‍മെന്റ്, സജിന്‍ ബാബു പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ അനൂപ് കുട്ടി, സജിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന് ജേക്കബ് നിര്‍വഹിക്കുന്നു.
തമിഴ് റാപ്പര്‍ അറിവ് ആദ്യമായി ഈ ചിത്രത്തില്‍ പാടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
വിഖ്യാത മ്യൂസിക്ക് പ്രൊഡ്യൂസറും ഗ്രാമി അവാര്‍ഡ് നോമിനിയുമായ ജര്‍മനിയിലെ ബെര്‍ലിനില്‍ നിന്നുള്ള വിക്ടര്‍ വാന്‍ ഹ്യു ഈ ചിത്രത്തിന്റെ സൗണ്ട് സൂപ്പര്‍വൈസറായും സംവിധായകന് സജിന്‍ ബാബുവുമായി ചേര്‍ന്ന് സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു.
പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തില്‍ ജാതിഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടര്‍ ബി ആര് അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുര്‍ജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍, റിയാലിസ്റ്റ്ക് ത്രില്ലര്‍ ജോണറില്‍ ദൃശ്യവല്‍ക്കരിക്കുന്നു.
ക്ലൈമാക്സ് രംഗങ്ങള്‍ ഒരേ സമയം ഏഴോളം ക്യാമറകള്‍ ഉപയോഗിച്ച് നാല് സിനീമാട്ടോഗ്രഫേഴസിന്റെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചത്.
കൊടുങ്ങല്ലൂര്‍ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് 'തര്‍ക്കം' അവതരിപ്പിക്കുന്നത്.
സിനിമോട്ടോഗ്രാഫി- നന്ദകുമാര്‍ തോട്ടത്തില്‍, സിംബാദ്, റോഷന് ജോസ്, എഡിറ്റിംഗ്- അപ്പു ഭട്ടതിരി, ലൈന്‍ പ്രൊഡ്യൂസര്‍- ഷാജി അസീസ്, സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- വിനോദ് പട്ടണക്കാടന്‍, ആക്ഷന്‍ ഡയറക്ടര്‍- റോബിന് മാസ്റ്റര്‍ ടീം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രന്, സൗണ്ട് മിക്സിംഗ്- ജുബിന്‍ രാജ്, വസ്ത്രാലങ്കാരം- സുര്‍ജിഷ് സി സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടര്‍- സോനു രാമകൃഷ്ണന്, ജാസിര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-സുബിന് ജോര്‍ജ്, പ്രൊജക്ട് ഡിസൈനര്‍- അരുണ്‍ സോള്‍, കാസ്റ്റിംഗ് ഡയറക്ടര്‍- രാജേഷ് നാരായണന്, പ്രൊഡക്ഷന്‍ മാനേജര്‍- ശ്യാം കാര്‍ഗോസ്, സിജോ ജോസ്- ജോസി, ഇ സി അശോകന്, സെക്കന്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്,
മാര്‍ക്കറ്റിംഗ്- പ്രതീഷ് ശേഖര്‍, പബ്ലിസിറ്റി ഡിസൈന്‍- ദിലീപ്ദാസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com