CNA
കൊച്ചി:
തെന്നിന്ത്യന്‍ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രശസ്ത നടന് ഷറഫുദീന്റെ 'ദി പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന 'ദി പെറ്റ് ഡിറ്റക്ടീവ്' ഏപ്രില്‍ ഇരുപത്തിയഞ്ചിന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഷറഫുദ്ദീന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് ഷറഫുദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് 'ദി പെറ്റ് ഡിറ്റക്ടീവ്'.
സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ റിലീസായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍
ഏറേ ചര്‍ച്ചയായിരുന്നു.
പ്രനീഷ് വിജയന്, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായക്, സംഗീതം- രാജേഷ് മുരുഗേശന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ജയ് വിഷ്ണു, കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, ആക്ഷന്‍- മഹേഷ് മാത്യു, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- പ്രശാന്ത് കെ നായര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പി ആര് & മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേ വീടന്, ജിനു അനില്‍കുമാര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com