CNA
കൊച്ചി:
ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്ടെയ്നര് ചിത്രമായ 'പെറ്റ് ഡിറ്റക്ടീവ്' റിലീസായി. ഡ്രീം ബിഗ് ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ജോമോന് ജ്യോതിര്‍, വിനായകന്, ഷോബി തിലകന്, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഗോകുലം ഗോപാലന് സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് ഷറഫുദീന്‍ നിര്‍മ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന് നിര്‍വഹിക്കുന്നു.
സംവിധായകന് പ്രനീഷ് വിജയന്, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അദ്രി ജോ, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രാജേഷ് മുരുകേശന് സംഗീതം പകരുന്നു.
എഡിറ്റര്‍- അഭിനവ് സുന്ദര്‍ നായ്ക്ക്, കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലന്, വി. സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയ് വിഷ്ണു, ലൈന്‍ പ്രൊഡ്യൂസര്‍- ജിജോ കെ ജോയ്, കോസ്റ്റ്യൂം ഡിസൈനര്‍- ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ്- വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- ജിജോ കെ ജോയ്, സംഘട്ടനം- മഹേഷ് മാത്യു, വിഎഫ്എക്സ്- 3 ഡോര്‍സ്, കളറിസ്റ്റ്- ശ്രീക് വാര്യര്‍, ഡിഐ- കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്ട്രോളര്- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- റിഷാജ് മൊഹമ്മദ്, അജിത് മേനോന്, പ്രോമോ സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍- എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റില്‍ ഡിസൈന്‍- ട്യൂണി ജോണ്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com