സി എന്‍ എ-
കൊച്ചി:
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന 'ദി പ്രീസ്റ്റ്' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'.
ശാസ്ത്രത്തിന്റെ ഏത് തിയറിയെയും മറികടന്നു പോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട് എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറില്‍ ബേബി നിയചാര്ലിയുടെ ബാക്ക്ഗ്രൗണ്ട് ശബ്ദം പോലും മിസ്ട്രി ഫീല്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ എന്നിവര്‍ പ്രീസ്റ്റിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര് ഡി ഇല്ലുമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോജോസഫ്, ബി ഉണ്ണികൃഷ്ണന്, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം രാഹുല്‍ രാജ് സംഗീതം ഒരുക്കുന്നു. പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. ആര്‍ട്ട് ഡയറക്ടര്‍- സുജിത്ത് രാഘവ്, മേക്കപ്പ്- ജോര്‍ജ് സെബാസ്റ്റ്യന്‍, അമല്‍ ചന്ദ്രന്, കോസ്റ്റ്യൂം- പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്- സുപ്രീം സുന്ദര്‍, മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്- പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, പി ആര്.ഒ.- മഞ്ജു ഗോപിനാഥ്.