ന്യൂസ് ഡെസ്ക്-
കൊച്ചി :
മമ്മൂട്ടി, മഞ്ജു വാരിയര്‍ ചിത്രം 'ദി പ്രീസ്റ്റ്' ഷൂട്ടിങ് പൂര്‍ത്തിയായി. 'കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്ത് നാം ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി.' അവസാന ഷെഡ്യൂള്‍ എന്ന നിലയില്‍ ലോക് ഡൗണ്‍ നിയന്ത്രണത്തിനു ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഷൂട്ടിങ് വീണ്ടും നിലച്ചു. പിന്നീട് ഏഴുദിവസം മുമ്പ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഷൂട്ട് ആരംഭിച്ച 'ദി പ്രീസ്റ്റ്' ഒരു മികച്ച സിനിമയാകുമെന്ന് ഉറപ്പുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.