CNA
കൊച്ചി:
ജീവിതത്തിലെ തെറ്റുകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ 'തീ' എന്ന ചിത്രം ആപ്പിള്‍ ടി.വി യില്‍ സംപ്രേഷണം ആരംഭിച്ചു.
യൂ ക്രിയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ അനില്‍ വി.നാഗേന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ വേറിട്ട കാസ്റ്റിംഗും പുതുമകളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
യുവ എം.എല്‍.എ, മുഹമ്മദ് മുഹസിന് നായകനും 'വസന്തത്തിന്റെ കനല് വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിയ്ക്കാപ്പം നായകവേഷം അവതരിപ്പിച്ച ഋതേഷ് പ്രതിനായകനുമാകുന്ന ചിത്രത്തില്‍ അധോലോക നായകന്റെ മാരക ഗെറ്റപ്പില്‍ എത്തുന്നത് ഇന്ദ്രന്‍സാണ്. പുതുമുഖം സാഗരയാണ് നായിക.
പ്രേംകുമാര്‍, രമേഷ് പിഷാരടി, വിനുമോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, വി.കെ. ബൈജു, ജയകുമാര്‍, സോണിയ മല്‍ഹാര്‍, രശ്മി അനില്‍, ഗായകന് ഉണ്ണി മേനോന്, വിപ്ലവഗായിക പി.കെ. മേദിനി, ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രശസ്ത നാടന്‍ പാട്ടുകാരന് സി.ജെ.കുട്ടപ്പന്, പ്രസിദ്ധ ജീവകാരുണ്യ പ്രവര്ത്തകന് നാസര്‍മാനു തുടങ്ങിയവരോടൊപ്പം വ്യത്യസ്ത രാഷ്ട്രീയ നേതാക്കളായ കെ.സുരേഷ് കുറുപ്പ്, സി.ആര് മഹേഷ്, കെ. സോമപ്രസാദ്, സൂസന് കോടി തുടങ്ങിയവരും 'തീ' യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ലഹരിമാഫിയയും ക്രിമിനല്‍ സംഘങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീകരതയെ തുറന്നുകാട്ടുന്ന ചിത്രം, അലസരായിരിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ളതല്ല ജീവിതമെന്നും മറിച്ച് പൊരുതി മുന്നേറാനുള്ളതാണെന്നും അടിവരയിട്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ലഹരിവസ്തുക്കള്ക്കെതിരായുള്ള ബോധവല്‍ക്കരണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, എക്സൈസ്, സാമൂഹ്യനീതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'യോദ്ധാവ് ' പദ്ധതിയില്‍ തെരഞ്ഞെടുത്ത ചലച്ചിത്രമാണ് 'തീ' !
അറിഞ്ഞോ അറിയാതെയോ ലഹരിയുടെ പിടിയില്‍ അകപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നന്മയുടെ വഴിയിലേക്ക് നയിക്കാനും ഈ ചിത്രത്തിന് സാധിക്കുമെന്നാണെ വിലയിരുത്തപ്പെടുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്ലേയിലും ചിത്രം റിലീസ് ചെയ്യുമെന്ന് അനില്‍ വി. നാഗേന്ദ്രന് അറിയിച്ചു.
ആപ്പിള്‍ ടി.വിയുടെ
https://tv.apple.com/in/movie/thee/umc.cmc.5901gcb1f5qphjmk3xrh1281o
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോ QR കോഡ് സ്കാന്‍ ചെയ്തോ 'തീ' കാണാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്ലേയിലും ചിത്രം റിലീസ് ചെയ്യുമെന്ന് അനില്‍ വി. നാഗേന്ദ്രന് അറിയിച്ചു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com