തിരു :
വൈശാഖ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജി വെഞ്ഞാറമൂട് നിര്‍മ്മിച്ച് രാജേഷ് അമ്മവിഷന് സംവിധാനം ചെയ്ത 'തീവെട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ബാലന്‍പിള്ള, സജി വെഞ്ഞാറമൂട്, കണ്ണൂര്‍ വാസൂട്ടി, ജയ്സണ്‍ പോത്തന്‍കോട്, സജിത്ത്ലാല്‍, സന്തോഷ് തലയില്‍, ജ്യോതികുമാര്‍, പ്രദീപ് അയിരുപ്പാറ, ബി എസ് പ്രസാദ്, ശ്രീജിത്ത് എസ് ശ്രേയസ്സ്, ഗോപികൃഷ്ണന്, ബിന്ദു തൊടുപുഴ, മനില നായര്‍, ആശ നായര്‍, ശ്രുതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനില്‍ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സുനില്‍ പ്ലാമൂട് തിരക്കഥ, സംഭാക്ഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബി എസ് പ്രസാദ്, പശ്ചാത്തല സംഗീതം- ഒ കെ രവിശങ്കര്‍, കഥ, കലാ സംവിധാനം- പ്രദീപ് അയിരൂപ്പാറ, ചമയം- രാജേഷ് രവി, വസ്ത്രാലങ്കാരം- ബിന്ദു വടകര, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ചോട്ടു, സഹ നിര്‍മ്മാണം- ജ്യോതികുമാര്‍, രാജേഷ് അമ്മവിഷന്.
കോട്ടയം, അയ്മനം, പരിപ്പ്, ചിറക്കടവ്, ചെറുവള്ളി, ഒളശ്ശ, തിരുവനന്തപുരം എന്നിവിടങ്ങളിലായി 'തീവെട്ടി'യുടെ ചിത്രീകരണം പൂര്‍ത്തിയായി.