സി എന്‍ എ-
കൊച്ചി:
'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോര്‍ജ് കോരയും സാംസേവ്യറും ചേര്‍ന്ന് ഒരുക്കിയ ചിത്രമാണ് 'തിരികെ'.
നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലിസ് ചെയ്തത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഡൗണ്‍ സിന്‍ഡ്രം ബാധിച്ച ഒരു നടന് കേന്ദ്രകഥാപാത്രമാകുന്നു എന്ന പ്രത്യേകത 'തിരികെ'യ്ക്ക് ഉണ്ട്.
ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സെബുവിന്റെയും സഹോദരന് തോമയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ കടന്നുപോകുന്നത്.
ഡൗണ്‍ സിന്‍ഡ്രം ഉള്ള കഥാപാത്രത്തോടുള്ള സെന്റിമെന്റ്സും സഹതാപവുമൊക്കെ കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കാതെ, സാധാരണ ചെറുപ്പക്കാരന്റെ ജീവിതത്തിലെ പ്രണയം, നര്‍മ്മം എന്നിയാണ് ചിത്രം പറയുന്നത്. അതുകൊണ്ട്, ഇത്തരം അസുഖമുള്ളവര്‍ക്ക് സഹതാപമല്ല വേണ്ടത്, പകരം ജീവിതം ആഘോഷിക്കാന്‍ അവരെ പര്യാപ്തമാക്കുകയാണ് വേണ്ടതെന്ന സന്ദേശമാണ് 'തിരികെ' മുന്നോട്ടുവെയ്ക്കുന്നത്.
സെബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപി കൃഷ്ണന് തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. എന്ന മറ്റൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
ശാന്തി കൃഷ്ണ, ഗോപന് മാങ്ങാട്ട്, നമിത കൃഷ്ണമൂര്‍ത്തി, സരസ ബാലുശ്ശേരി, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെന്‍ തുടങ്ങിയവര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹ നിര്‍മ്മാതക്കള്‍ ഡിജോ കുര്യന്, റോണിലാല്‍ ജെയിംസ്, മനു മറ്റമന, സിജോ പീറ്റര്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ്.
തിരക്കഥ, സംഭാഷണം- ജോര്‍ജ് കോര, സംഗീതം- അങ്കിത് മേനോന്, ഛായാഗ്രഹണം- ചെറിന് പോള്‍.