കൊച്ചി :
തീഷ്ണമായ ഭാവത്തോടെ മോഹന്‍ലാല്‍ അല്പം ദൈന്യഭാവത്തില്‍ വിസ്മയാ മോഹന്‍ലാല്‍.
നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്റെണി.
താഴെ ഒരു കുട്ടിയുടെ ചുമലില്‍ കൈയ്യിട്ടു നടക്കുന്ന വിസ്മയാ മോഹന്‍ലാല്‍. അവര്‍ക്കു മുന്നില്‍ കൗതുകമുള്ള ഒരു നായ.
ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുറത്തുവിട്ട പുതിയ പോസ്റ്റര്‍ ആണിത്.
മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയായില്‍ ഏറെ വൈറലായി കൊണ്ടിരിക്കുന്നു.
ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന് നേരത്തേ സൂചിപ്പിച്ചിരുന്നു. അതിനനുസരണമായ അപ്ഡേഷനുകളുമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നതും.
ഈ കൊച്ചു കുടുംബത്തിന്റെ പിന്നില്‍ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നതാണ് പ്രേഷകരുടെ ആകാംഷ.
ആഗസ്റ്റ് ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതുവരേയും ഈ ആകാംക്ഷ നിലനില്ക്കട്ടെ.
പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.
മനോജ് കെ. ജയന്, ഗണേഷ് കുമാര്‍, ബോബി കുര്യന്, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്, എന്നിവരും പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, ജോമോന് ടി. ജോണ്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സൈലക്സ്ര ഏബ്രഹാം, ഫിനാന്‍സ് കണ്ട്രോളര്- മനോഹരന്' കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്- വിനോദ് ശേഖര്‍, ശ്രീക്കുട്ടന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു തോമസ്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com