മഹേഷ് എം കമ്മത്ത്
കൊച്ചി:
ഓണ്‍ലൈന്‍ മീഡിയ കളിലൂടെയും ചാനല്‍ ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകന് മുരളീധര്‍ ഷേണായ് (എംഎസ്സ്) ആലപിച്ച 'തുമ്പ നിലാവ്' എന്ന ഓണം വീഡിയോ ആല്‍ബം ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്നു.
ഗൃഹതുര സ്മരണകളെ ഉണര്‍ത്തുന്ന ഈ ഗാനത്തിന്റെ റീല്‍സുകള്‍ക്ക് ഇപ്പോള്‍ തന്നെ ഓണ്‍ ലൈന്‍ മീഡിയകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്.
'മനസ്സില്‍ ഒരു മഞ്ഞു തുള്ളി' എന്ന ചിത്രത്തിലെ 'പ്രണയിക്കുകയായിരുന്നൂ നാം.., ഒരു നൂറു ജന്മം പിറവി എടുത്താലും...' തുടങ്ങി നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച സുരേഷ് രാമന്തളിയുടേതാണ് തുമ്പ നിലാവിന്റെ വരികള്‍.
'ബോണ്‍സായ്', 'പനി', 'റോമാ:6', 'കുത്തൂട്' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ജയചന്ദ്രന് കാവുംതാഴയാണ് സംഗീതം നല്‍കിയിട്ടുള്ളത്.
അനൂപ് വൈറ്റ് ലാന്‍ഡ് ഓര്ക്കസ്ട്രേഷന്, ക്യാമറ & എഡിറ്റിങ്- ശ്രീ പ്രസാദ് ശ്രീ ടാക്കീസ് ബണ്ണ്ടുവാള് മംഗലാപുരം.
എയര്‍ ബോക്സ് മീഡിയ എന്റര്‍ടൈന്‍മെന്റ് ആണ് ഈ ആല്‍ബത്തിന്റെ നിര്‍മ്മാതാക്കള്‍.
Online PR - CinemaNewsAgency.Com