കൊച്ചി :
'വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങള്‍' എന്ന ടാഗ് ലൈനോടെ ടൈറ്റാന്‍സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഒക്ടോബര്‍ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ, വിനായകന് എന്നിവരുടെ ലുക്ക് മുകളില്‍. തൊട്ടു താഴെ ഇന്ദ്രന്‍സ്, നിഹാല്‍, നടുവിലായി ഗൗണ്‍ ധരിച്ച് വലിയ ഗണ്ണുമായി പ്രശസ്ത റാപ്പ് സിംഗര്‍ ബേബി ജീന്‍. അല്പം അകലെ ഗണ്‍ ഉന്നം പിടിച്ച് ഏതാനും ചെറുപ്പക്കാര്‍. പുറത്തുവിട്ട പോസ്റ്ററിലെ കൗതുക കരമായ കാഴ്ച്ചകളാണിത്.
നേരമ്പോക്കിന്റെ ബാനറില്‍ മിഥുന് മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസ്സന്, പ്രദീപ് സി എസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മികച്ച വിജയം നേടിയ 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും 'ടൈറ്റാന്‍സ്' ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
പൂര്‍ണ്ണമായും ഫാന്റസി-ഹ്യൂമര്‍ ജോണറിലാണ് ചിത്രത്തിന്റെ അവതരണമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
വ്യത്യസ്ഥമായ അഭിനയ ശൈലി കൊണ്ട് പ്രേഷകരുടെ ഇടയില്‍ ഏറെ ഇടം തേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന കനതുകവും ഈ ചിത്രത്തിനുണ്ട്.
സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന് ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍- ഫീനിക്സ് പ്രഭു, ഡിസൈന്‍ യെല്ലോടൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ്.ബി.കെ., എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- സുനില്‍ സിംഗ്, സജിത് പി.വൈ., പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- രാജേഷ് സുന്ദരം, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്.
ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
- വാഴൂര്‍ജോസ്.
Online PR - CinemaNewsAgency.Com