CNA
കൊച്ചി :
എസ്.എസ്. മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷൗക്കത്ത് തണലൂര്‍ നിര്‍മ്മിച്ച് മോബിന് കുന്നത്ത് സംവിധാനം ചെയ്ത ഷോര്‍ട്ട് മൂവിയാണ് 'ഉമി' (ദ വേ ഓഫ് ഫയര്‍).
'ഉമി' എന്ന ഈ ഷോര്‍ട്ട് മൂവി ഇന്ത്യയിലെ തന്നെ ആദ്യ ഒ.ടി.ടി. റീലീസായ ലെസ്ബിയന്‍ ഷോര്‍ട് മൂവിയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
രണ്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലായി റിലീസായ 'ഉമി' ഇപ്പോള്‍ യൂട്യൂബ് ചാനലായ ഓറഞ്ച് മീഡിയയിലൂടെ ഡിസംബര്‍ പത്താം തിയതി വീണ്ടും റിലിസായിരിക്കുകയാണ്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ നിരവധി ആയിരക്കണക്കിന് കാഴ്ച്ചക്കാരാണ് ഷോര്‍ട്ട് മൂവി കണ്ടത്.
നിജില്‍ ഡി. കാന്‍, വിനയ ജെ.പി, റോസ് മേരി, കമലഹാസന് തട്ടാം പടി, അനില്‍ ചിത്രു, നോബിള്‍ ജോര്‍ജ്, ബിബിന്‍ ബൗദ്ധ് എന്നിവരാണ് 'ഉമി'യിലെ അഭിനേതാക്കള്‍.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍, ആണും പെണ്ണും തമ്മില്‍ മാത്രമാണ് പ്രണയം എന്നതില്‍ ഉപരി പ്രണയത്തിന് അതിരുകള്‍ ഇല്ല എന്നത് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എതിരെയാണ് 'ഉമി' എന്ന ചിത്രം സംസാരിക്കുന്നത്.
വിദേശ സിനിമകള്‍ വ്യത്യസ്ഥ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നമ്മുടെ സിനിമകളും ഇത്തരം മൂടിവയ്ക്കപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം അല്ലെങ്കില്‍ കൂടുതല്‍ മാനുഷിക തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂടുതല്‍ സിനിമകള്‍ ഉണ്ടാകണം എന്ന കാഴ്ച്ചപ്പാടാണ് 'ഉമി'യുടെ സംവിധായകന് മോബിന് കുന്നത്ത് മുന്നോട്ട് വയ്ക്കുന്നത്.
'ഉമി'യുടെ അവസാന രംഗത്തില്‍ ഉയര്‍ത്തിക്കാണിക്കുന്ന നടുവിരല്‍ മനുഷ്യ സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമായി 'ഉമി' രേഖപ്പെടുത്തുന്നു.
ക്യാമറ- വിനോദ് വിശ്വം, എഡിറ്റിംഗ് & മ്യൂസിക്ക്- ബഷീര്‍ കോയ, റെക്കോഡിസ്റ്റ്- അന്‍വര്‍ സുറുമ, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു രമേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിജു മുപ്പത്തടം.
Online PR - CinemaNewsAgency.Com