സി എന് എ-
കൊച്ചി :
ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്ന്ന 'ഉപ്പും മുളകും' എന്ന സീരിയല് താരങ്ങള് ഒരുമിച്ച് ഒരു സിനിമയില് അഭിനയിക്കുന്നു.
നവാഗതനായ ജയന് വി കുറുപ്പ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂംസ് ഇന്റര്നാഷണലിന്റെ ബാനറില് അമേരിക്കന് മലയാളിയും ബില്ഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണന് ആണ് ചിത്രം നിര്മ്മിക്കുന്നത്.
'ഉപ്പും മുളകും' സീരിയലിലൂടെയും, 'കപ്പേള'യുടെ ക്രിയേറ്റീവ് ഡയറക്ടര് എന്നീ നിലകളില് പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണന് തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിര്വ്വഹിക്കുന്നു. പ്രൊജക്ട് ഹെഡ്- റഷീദ് മസ്താന്, പ്രൊഡക്ഷന് കണ്ട്രോളര്-ജാവേദ് ചെമ്പ്.
കോവിഡ് നിയന്ത്രണങ്ങള് മാറുന്നതനുസരിച്ച് എറണാകുളം, പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും. വാര്ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.