'ഉയിര്' ജൂണ്‍ ഇരുപത്തിയാറിന്; മേക്കിംഗ് വീഡിയോ പുറത്തുവിട്ടു
12-06-2026
CNA
കൊച്ചി :
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ച് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഉയിര് എന്ന ചിത്രത്തിന്റ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ജൂണ്‍ ഇരുപത്തിയാറിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്രൊമോഷന് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പൂര്‍ണമായും പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. അതിനനുസരിച്ചുള്ളതാണ് ഈ വീഡിയോയും.
മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള ഇമോഷണല്‍ ക്രൈം ഡ്രാമയാണ് ഈ ചിത്രം.
റോഷന് മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി മേനോന് നായികയാകുന്നു.
ബൈജു സന്തോഷ്, അതുല്യ ചന്ദ്രന്, വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, എന്നിവരോടൊപ്പം തമിഴ്, മലയാളം ഭാഷകളില്‍ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗര്‍ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റര്‍ ആര്യന് എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എസ്.ഐ. അന്‍ഷാദിന്റെ കഥക്ക് ഷാജി മാറാടും, നിഖില്‍ കെ. മേനോനും ചേര്‍ന്നു തിരക്കഥ രചിച്ചിരിക്കുന്നു.
ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് മണികണ്ഠന് അയ്യപ്പ ഈണം പകരുന്നു.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പി.വി. ശങ്കര്‍., കോസ്റ്റ്യൂം ഡിസൈന്‍- അയിഷ സഫീര്‍സേട്ട്, നിശ്ചല ഛായാഗ്രഹണം- ശ്രീജിത്ത് ചെട്ടിപ്പടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.ജെ. വിനയന്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- പ്രസാദ് യാദവ്, ഗോപന് കുറ്റിയാനിക്കാട്, സജി മുണ്ടൂര്‍. സഹ സംവിധാനം- ആകാശ് എം., കിരണ്‍ ചന്ദ്രശേഖരന്, രാഹുല്‍, ഉണ്ണി വരദം.