CNA
കൊച്ചി:
രൗദ്രം എന്നത് ആടുന്ന ആളുടെ മുഖത്ത് പ്രതിധ്വനിക്കുന്ന വികാരത്തിന്റെ ആഴം അനുസരിച്ചു മാറ്റങ്ങള്‍ ഉണ്ടാകും. വവ്വാല് എന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ കാണുന്നത് മകരന്ദ് ദേശ്പാണ്ഡെയുടെ രൗദ്രത്തിന്റെ അതി തീവ്രമായ ഭാവമാണ്. ബോളിവുഡില്‍ നിന്നും ഒരു ആക്ടര്‍ എന്തിനാണ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് ഈ ഒറ്റ പോസ്റ്ററില്‍ നിന്നും തന്നെ വ്യക്തം.
പാന്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ഒരുങ്ങുന്ന ആദ്യ മലയാളപ്പടം വവ്വാല് എന്ന് തന്നെ നമുക്ക് ഉറപ്പിച്ചു പറയാം. മലയാളത്തില്‍ നിന്നും യമ്പുരാന്, ലോക എന്നീ സിനിമകള്‍ പാന്‍ ഇന്ത്യന്‍ സിനിമയായി വന്നു എങ്കിലും. വവ്വാല് പാന്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വരുന്ന ആക്ഷന്‍ ചിത്രമാണ്.
കാന്താര, പുഷ്പ തുടങ്ങിയ ചിത്രങ്ങളാണ് ആ ജോണറില്‍ ഇന്ത്യയില്‍ മറ്റു ഭാഷകളില്‍ നിന്നും വന്നിട്ടുള്ള ചിത്രങ്ങള്‍.
ഷഹ്മോന്‍ ബി പറേലില്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ്, ലെവിന്‍ സൈമണ്‍, മുത്തു കുമാര്‍, ലക്ഷ്മി ചപോര്‍ക്കര്‍, മണികണ്ഠന് ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, പ്രവീണ്‍ ടി ജെ, മെറിന് ജോസ്, ഗോകുലന്, മന്‍രാജ്, ജോജി കെ ജോണ്‍, ഷഫീഖ്, ജയശങ്കര്‍ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി മുപ്പതില്പരം താരങ്ങള്‍ അണിനിരക്കുന്നൂ.
ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാമോന് പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്.
ഛായാഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍- ഫാസില്‍ പി ഷഹ്മോന്‍, സംഗീതം- ജോണ്സണ് പീറ്റര്‍, ഗാനരചന- പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ്- മിക്സര്‍ ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍- ഭക്തന് മങ്ങാട്, കോറിയോഗ്രാഫി- അഭിലാഷ് കൊച്ചി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പി ആര് ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ.
Online PR - CinemaNewsAgency.Com