CNA
തൃശ്ശൂര്‍:
കലയുടേയുംസാങ്കേതികതയുടെയും സമന്വയമായി സ്വകാര്യ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആദ്യ സംസ്ഥാന കലോത്സവം വിസാഫ് - 2026 നായുളള രജിസ്ട്രേഷനുകള്‍ ക്ഷണിക്കുന്നു.
തൃശൂരില്‍ വെച്ച് മാര്‍ച്ച് 28 മുതല്‍ 31 വരെ തീയതികളിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
+2 വിന് ശേഷമുള്ള, സ്വകാര്യ തൊഴില്‍ അധിഷ്ഠിത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍, സര്‍ക്കാര്‍ തല കലോത്സവങ്ങളില്‍ അവസരം ലഭിക്കാത്ത എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാം.
സ്റ്റേജ്, സ്റ്റേജിതരം എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുക.
കേരളത്തിന് പുറത്ത്, ലോകമെമ്പാടും നിന്നുമുള്ള മലയാളി വിദ്യാര്‍ത്ഥി സമൂഹത്തിനായുള്ള പ്രത്യേക വിഭാഗമാണ് കലോത്സവത്തിന്റെ പ്രധാന സവിശേഷത.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും, 25 വയസ്സില്‍ താഴെയുള്ള ഏത് കോഴ്സും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കാം.
കലാപ്രതിഭ, കലാതിലകം എന്നിങ്ങനെ വ്യക്തിഗത പുരസ്കാരങ്ങളും, ഏറ്റവും അധികം പോയിന്റുകള്‍ നേടി ഓവര്‍ ഓള് കിരീടം നേടുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് എവര്‍ റോളിംഗ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രാഫിക്സിന്റെ ആഭിമുഖ്യത്തില്‍, ജനപ്രതിനിധികളും, പൗര പ്രമുഖരും, അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രജിസ്ട്രേഷനായുള്ള അവസാന തീയതി 2026, മാര്‍ച്ച് 24.
വിശദ വിവരങ്ങള്‍ www.visaf.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.
WhatsApp: 8590546525
Online PR - CinemaNewsAgency.Com