കൊച്ചി :
ഉര്‍വ്വശി, നവ്യാ നായര്‍, ധ്യാന്‍ ശ്രീനിവാസന്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരന് സംവിധാനം ചെയ്യുന്ന 'വിസിറ്റര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ഔറിക ഫിലിംസിന്റെ ബാനറില്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇ എം കെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന് സംഗീതം പകരുന്നു.
എഡിറ്റിംഗ്- നിധിന് രാജ് അറോള്‍, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോര്‍മിസ്, അനില്‍ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുകുമാര്‍ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ആര്‍ട്ട്- അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍- ജയദേവന് ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, ഫൈനല്‍ മിക്സ്- എംആര്‍ രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ എബ്രഹാം, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com