CNA
കൊച്ചി:
സോഷ്യല്‍ മീഡിയയിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 'വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്' എന്ന പേരില്‍ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
നടന് ദേവ് മോഹന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ പ്രശസ്ത എഴുത്തുകാരന് പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിപിന്‍ദാസ് എഴുതുന്നു.
'വാഴ'യുടെ രണ്ടാം ഭാഗത്തില്‍ ഹാഷിറും ടീമും അമീന് തുടങ്ങിയ ഒരു പറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗ്ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'വാഴ II ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ലൈലാസുരന്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- അങ്കിത് മേനോന്, എഡിറ്റര്‍- കണ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ടൈറ്റില്‍ ഡിസൈന്‍- സാര്‍ക്കാസനം, സൗണ്ട് ഡിസൈന്‍- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com