CNA
കൊച്ചി:
ചലച്ചിത്ര മേഖലയിലേയും സാമൂഹികരാഷ്ട്രീയസാഹിത്യ രംഗങ്ങളിലേയും പ്രമുഖവ്യക്തിത്വങ്ങളെ, പങ്കാളികളാക്കി, ചലച്ചിത്ര ലോകത്തില്‍ ഒരു നിര്‍ണായക നിമിഷം രേഖപെടുത്തികൊണ്ട് 'വടു-THE SCAR' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
എണ്‍പതാം വയസ്സിലേക്ക് കടക്കുന്ന മലയാളത്തിലെ പ്രശസ്ത നടന് ടി ജി രവി, അദ്ദേഹത്തിന്റെ മകന് ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന ചിത്രമാണ് 'വടുTHE SCAR'.
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീര്‍ണ്ണതകളോടെ, ഹൃദയസ്പര്‍ശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ ചന്ദ്രന് നിര്‍വഹിക്കുന്നു.
വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സ്, നീലാംബരി പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്,മുരളി നീലാംബരി, പ്രദീപ് കുമാര്‍ ജി, മോഹനന് കൂനിയാത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'വടു-THE SCAR', ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്നു.
മുരളി നീലാംബരി എഴുതിയ വരികള്‍ക്ക് പി ഡി സൈഗാള്‍ തൃപ്പൂണിത്തുറ സംഗീതം പകരുന്നു.
എഡിറ്റര്‍- രതിന് രാധാകൃഷ്ണന്, ആര്‍ട്ട് ഡയറക്ടര്‍- വിനീഷ് കണ്ണന്, വസ്ത്രാലങ്കാരം- പ്രസാദ് ആനക്കര, മേക്കപ്പ്- വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍- അജേഷ് സുധാകരന്, റിക്കോര്‍ഡിങ് സ്റ്റുഡിയോ- ഡിജിസ്റ്റാര്‍ മീഡിയ തൃപ്പൂണിത്തുറ, സ്റ്റില്‍സ്- രാഹുല്‍ ലുമിയര്, ഡിസൈന്‍- ഷാജി പാലോളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- കമലേഷ് കടലുണ്ടി, ഫിനാന്‍സ് കണ്ട്രോളര്- ശ്രീകുമാര്‍ പ്രിജി, പ്രൊഡക്ഷന്‍ മാനേജര്‍- മനോജ് കുമാര്‍ ടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com