കൊച്ചി :
ഒരു സംവിധായകന്റെ സിനിമാറ്റിക് കാഴ്ചപ്പാടും നടന്റെ ഗംഭീര പ്രകടനവും ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംഗമിക്കുമ്പോഴാണ് തിയേറ്ററിലും പ്രേക്ഷകമനസ്സിലും ആവേശം അണപൊട്ടിയൊഴുകുന്നത്. മലയാള സിനിമയില്‍ അത്തരം ഹിറ്റ് കൂട്ടുകെട്ടുകള്‍ വലിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഒടിടി ലോകത്ത് തരംഗമാകുന്നത് ജോജു ജോര്‍ജ് ഷാജി കൈലാസ് കോംബോയുടെ 'വരവ്' ആണ്. ബിഗ് സ്ക്രീനില്‍ ആവേശം വിതറിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും മികച്ച കാഴ്ചക്കാരുമായി മുന്നേറുകയാണ്. 'കാട്ടുങ്കല്‍ പോള്‍സണ്‍' എന്ന കഥാപാത്രമായി ജോജു ജോര്‍ജ് തകര്‍ത്താടിയപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തുന്ന ഒരാള്‍ നേരിടേണ്ടിവരുന്ന പഴയ കുറ്റകൃത്യങ്ങളും ശത്രുതകളും ഷാജി കൈലാസിന്റെ സിഗ്നേച്ചര്‍ ആക്ഷന്‍ ശൈലിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചു.

മലയാളി പ്രേക്ഷകര്‍ എന്നും ആവേശത്തോടെ നെഞ്ചിലേറ്റിയ ഇതുപോലത്തെ ചില കൂട്ടുകെട്ടുകള്‍ വേറെയുമുണ്ട്. കേവലം ഒരു സിനിമ എന്നതിലുപരി ത്രില്ലര്‍ ലോകത്ത് പുതിയ അധ്യായമെഴുതിയ മോഹന്‍ലാല്‍ - ജീത്തു ജോസഫ് ജോഡി അതില്‍ പ്രധാനിയാണ്. 'ദൃശ്യം' ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച ഈ കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ടതാണ്.

എന്നാല്‍, സാധാരണക്കാരന്റെ ജീവിതത്തിലെ സൂക്ഷ്മമായ യാഥാര്‍ത്ഥ്യങ്ങളെ സ്ക്രീനിലെത്തിച്ച് മലയാള സിനിമയുടെ മേക്കിങ് രീതിയെത്തന്നെ പരിഷ്കരിച്ചവരാണ് ഫഹദ് ഫാസില്‍ - ദിലീഷ് പോത്തന് കൂട്ടുകെട്ട്. ഇവര്‍ ഒന്നിക്കുമ്പോഴൊക്കെയും അത്ഭുതപ്പെടുത്തുന്ന കെമിസ്ട്രിയാണ് സ്ക്രീനില്‍ കാണാനാകുന്നത്.

ഇനി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോഴോ, നടന്റെ അതിഗംഭീരമായ അഭിനയസിദ്ധിയും സംവിധായകന്റെ സ്റ്റൈലിഷ് മേക്കിംഗും ചേര്‍ന്ന് സ്ക്രീനില്‍ മാസ്സിന്റെ മറ്റൊരു തലമാണ് സൃഷ്ടിക്കുന്നത്.
സിനിമയുടെ ഓരോ വഴികളിലും ഈ കൂട്ടുകെട്ടുകളൊക്കെയും തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ ആസ്വാദകരുടെ പ്രധാന സംസാരവിഷയം ജോജുവും ഷാജി കൈലാസും തന്നെയാണ്.

തീയേറ്ററുകളിലെ മികച്ച പ്രകടനം ഒടിടിയിലും ആവര്‍ത്തിച്ച് 'വരവ്' തകര്‍പ്പന്‍ വിജയം തുടരുമ്പോള്‍, പ്രേക്ഷകര്‍ ആഘോഷമാക്കുന്നത് മലയാള സിനിമയിലെ ഏറ്റവും പുതിയ ഈ ഹിറ്റ് കോംബോയെയാണ്.
Online PR - CinemaNewsAgency.Com