CNA
കൊച്ചി:
മലയാള സിനിമയില്‍ സുപരിചിതനാണ് നടന് മന്‍രാജ്. ഏകദേശം മുന്നൂറില്‍ പരം ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള മന്‍രാജ് മിമിക്രിയുടെ ലോകത്തില്‍ നിന്നും സിനിമയില്‍ തന്റെ കഠിനാദ്ധ്വാനം കൊണ്ടുമാത്രം നിലകൊള്ളുന്ന എന്നാല്‍ ഇന്നോളം ഒരു വിവാദങ്ങളിലും ഇല്ലാത്ത പരോപകാരിയാണെന്നാണ് പൊതുവേ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. എല്ലാവര്ക്കും ഇഷ്ട്ടമുള്ള വ്യക്തിത്വവുമാണ് മന്രാജിന്റേത്.
വവ്വാലില്‍ ശ്രദ്ധേയമായ കരിവണ്ണന്‍ എന്ന കഥാപാത്രമായി മന്‍രാജ് വേഷമിടുന്നൂ. വളരെ വ്യത്യസ്തമായ വേഷപ്പകര്പ്പിലുള്ള അദ്ദേഹത്തിന്റെ സാമീപ്യം ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ശ്രദ്ധേയാണ്. 'ഒരുനാള്‍ അയാള്‍ മറനീക്കി പുറത്തുവരും' എന്നാരോ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയയയില്‍ കരിവണ്ണനെ പ്രശംസിച്ചുകൊണ്ടുള്ള ട്രോളുകളും ചര്‍ച്ചകളും നടക്കുന്നൂ. വവ്വാലിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു വരുമ്പോളും അതിലെ കഥാപാത്രങ്ങളെക്കുറിച്ചു പറയുവാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പോസ്റ്ററിലും അത് നിറഞ്ഞു നില്ക്കുന്നൂ എന്നതാണ് വാസ്തവം. ചിത്രം എന്താണെന്നറിയാനുള്ള ആവേശം വര്‍ദ്ധിക്കുന്നു എന്നുതന്നെ സാരം.
ഷഹ്മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ചു സംവിധാനം ചെയ്യുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണ് വവ്വാല്. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാര്‍ , ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലക്ഷ്മി ചപോര്‍ക്കര്‍ നായികയാകുന്ന ഈ ചിത്രത്തില്‍, മണികണ്ഠന് ആചാരി,സുധി കോപ്പ, പ്രവീണ്‍ ടി ജെ,മെറിന് ജോസ്,മന്‍രാജ്, ഗോകുലന്, ജോജി കെ ജോണ്‍,ശ്രീജിത്ത് രവി,ജയശങ്കര്‍ കരിമുട്ടം,ദിനേശ് ആലപ്പി,ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബഡ്ജറ്റ് സിനിമയാണിത്.
ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാമോന് പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്.
ഛായാഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍- ഫാസില്‍ പി ഷഹ്മോന്‍, സംഗീതം- ജോണ്സണ് പീറ്റര്‍, ഗാനരചന- പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ് മിക്സര്‍- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഭക്തന് മങ്ങാട്, ഫയര്‍ ആന്‍ഡ് ഗണ്‍- ഗണ്‍ രാജേന്ദ്രന്, കോറിയോഗ്രാഫി- അഭിലാഷ് കൊച്ചി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പി ആര് ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍.
Online PR - CinemaNewsAgency.Com