CNA
കൊച്ചി:
'ചിന്തിക്കാന്‍ ഒരല്‍പ്പം ഇടം ലഭിച്ചാല്‍ അവിടം ആവേശത്തിന്റെ കൂമ്പാരമാക്കും' എന്ന അവസ്ഥയിലാണ് വവ്വാല് സിനിമയുടെ ഓരോ ആഴ്ചയിലേയും വരവുകള്‍.
ജെന്‍സി കിഡ്സിന്റെ ആവേശങ്ങളില്‍ പ്രവീണ്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധേയമാണ്. ഇപ്പോള്‍ അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത് അതുക്കും മേലെ എന്ന് പറയാവുന്ന, രൗദ്രത്തിലാറാടി നില്ക്കുന്ന അതിഗംഭീര ഭാവമോടെ തെയ്യവുമായി കണ്ണുടക്കി വലിച്ചു കീറാന്‍ തക്കത്തില്‍ നോക്കിയുടക്കി നില്ക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്.
അധികമാരും പറയാത്ത ജോണറില്‍ വരുന്ന ചിത്രമാണ് വവ്വാല് അതുകൊണ്ട് തന്നെ ഒത്തിരി ഇമോഷണല്‍ ഘടകങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നു തന്നെ വിലയിരുത്താം. കാടന്‍ രീതിയിലുള്ള ത്രില്ലെര്‍ ആക്ഷന്‍ ആയിരിക്കും നമുക്ക് അനുമാനിക്കാം. മലയാളിക്ക് വളരെ പുതുമയുണര്‍ത്തുന്ന ചിലതൊളിപ്പിച്ചു വച്ച് ത്രില്ലടിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ വിജയിച്ചിരിക്കുന്നൂ എന്ന് തന്നെ പറയാം എങ്കിലും. തെയ്യത്തില്‍ യക്ഷഗാനത്തിന്റെ ചുട്ടികളും എഴുതി വച്ചിരിക്കുന്നതായിനാല് രൗദ്രം കണക്കാനാണ് സാധ്യത എന്ന് അനുമാനിക്കുന്നൂ.
ഷഹ്മോന്‍ ബി പറേലില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'വവ്വാല്' എന്ന സിനിമയില്‍. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാര്‍, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍ ലീഡ് റോള്‍ ചെയ്യുന്നൂ. ലക്ഷ്മി ചപോര്‍ക്കര്‍ നായികയാകുന്ന ചിത്രത്തില്‍, മണികണ്ഠന് ആചാരി, സുധി കോപ്പ, പ്രവീണ്‍ ടി ജെ, മെറിന് ജോസ്, മന്‍രാജ്, ഗോകുലന്, ജോജി കെ ജോണ്‍, ശ്രീജിത്ത് രവി, ജയശങ്കര്‍ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതില്‍ പരം താരങ്ങള്‍ അണിനിരക്കുന്ന പോയട്രിക്കല്‍ ആക്ഷന്‍ ത്രില്ലെര്‍ ബിഗ് ബഡ്ജറ്റ് സിനിമയാണിത്.
ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാമോന് പി ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ സുരീന്ദര്‍ യാദവാണ്. ഛായാഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, എഡിറ്റര്‍- ഫാസില്‍ പി ഷഹ്മോന്‍, സംഗീതം- ജോണ്സണ് പീറ്റര്‍, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോര്‍ഡിങ്- മിക്സര്‍ ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഭക്തന് മങ്ങാട്, ഫയര്‍ ആന്‍ഡ് ഗണ്‍- ഗണ്‍ രാജേന്ദ്രന്, കോറിയോഗ്രാഫി- അഭിലാഷ് കൊച്ചി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പി ആര് ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍.
Online PR - CinemaNewsAgency.Com