CNA
കൊച്ചി:
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കിയ 'വീണ്ടും' എന്ന പ്രണയഗാന സമാഹരത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.
ഈസ്റ്റ് കോസ്റ്റ് വിജയന് രചിച്ച് രഞ്ജിന് രാജ് സംഗീതം പകര്‍ന്ന് പ്രശസ്ത ചലച്ചിത്ര താരം മോക്ഷ ആലപിച്ച 'ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പോഴും...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയില്‍ പ്രിയ താരമായി മാറിയ ബംഗാളിയായ മോക്ഷ, ആദ്യമായി പാടുന്ന മലയാള ഗാനമാണിത്.
ഈസ്റ്റ് കോസ്റ്റ് വിജയന് തന്നെ സംവിധാനം ചെയ്ത ഈ മ്യൂസിക് ആല്‍ബത്തിന്റെ ദൃശ്യാവിഷ്ക്കാരത്തില്‍ വിഷ്ണു, സ്വര്‍ണ,ശ്രീയ, ബേബി അമര്‍ ധ്യാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിയാസ്, നൗഷാദ്, ഷിനോജ്, സ്മിര, ലുദിയ, ബിന്‍സി, ഷാനി, അയന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്ടൈന്മെന്റ്സ് നിര്‍മ്മിക്കുന്ന ഈ ഗാനത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- കണ്ണന് മോഹന്‍, കല- രാജീവ് കോവിലകം, മേക്കപ്പ്- ഉഷ മോള്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് ശിവസേവന്‍, അസീം കോട്ടൂര്‍, പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- റിജോയ് ജോസി, പരസ്യകല- കോളിന്‍സ് ലിയോഫില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com