CNA
കൊച്ചി:
ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ നിര്‍മ്മിച്ച് ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന 'വെറി' എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തില്‍ ജോമോന് ജോഷി, ബിബിന്‍ നായര്‍, ടീന ജോസ്, അഞ്ജന, എസ് സുനില്‍ കുമാര്‍, ശ്രീരാജ് കാപ്പാടന്‍, കിരണ്‍ സരിഗ, സജിന്‍ ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- സജീം പൂവച്ചല്‍, കഥ, തിരക്കഥ, സംഭാഷണം- ശംസീര്‍ ഖാന്, സംഗീതം- അലി രാഷ്ട്ര, റിജോഷ്, എഡിറ്റര്‍- ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര, സൗണ്ട് ഡിസൈന്‍- ഷാബു ചെറുവല്ലൂര്‍, ആര്‍ട്ട്- അരുണ്‍ ചിത്തര, മേക്കപ്പ്- രാജേഷ് വെള്ളനാട്, അമല്‍ എറ്റേണല്‍, കോസ്റ്റ്യൂംസ്- വിഷ്ണു ആറ്റുകാല്‍.
അപ്രതീക്ഷിതമായ വഴിത്തിരിവുകളുമായി എത്തുന്ന 'വെറി' (The Vengeance) മാര്‍ച്ച് ആറിന് മൂവീ മാര്‍ക്ക് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com