CNA
കൊച്ചി:
മലയാളം സിനിമയിലെ ഒരു സംഭവം എല്ലാവരേയും അറിയിക്കാനും എല്ലാവരേയും പങ്കെടുപ്പിക്കാനുമുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കം!മലയാള സിനിമയിലും ഇന്ത്യന്‍ സിനിമയിലുമല്ല ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു ചിത്രത്തന്റെ ട്രെയിലര്‍ ഓരോരുത്തരും അപ്പ് ലോഡ് ചെയ്ത് അവരവരുടെ പേജുകളിലൂടെ റിലീസ് ചെയ്തത് തരംഗമായതോടെ ഏറേ ചര്‍ച്ചാവിഷയമായി.
അനശ്വര രാജന്, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന് ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രത്തിന്റ ഒഫീഷ്യല്‍ ട്രെയിലറാണ് അഞ്ഞൂറിലധികം പേജുകളിലൂടെ റിലീസ് ചെയ്തത്.
'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈന്‍ പ്രൊഡ്യൂസര്‍- അജിത് കുമാര്‍, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ശ്രീക്കുട്ടന് എ എം, ക്രീയേറ്റീവ് ഡയറക്ടര്‍- സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന് അബ്ദുള്‍ ബഷീര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, ഫിനാന്‍സ് കണ്ട്രോളര്- കിരണ്‍ നെട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്,
പ്രൊമോഷന് കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, മാര്‍ക്കറ്റിംഗ്- ടെന്‍ ജി മീഡിയ.
ജൂണ്‍ പതിമൂന്നിന് ഐക്കണ്‍ സിനിമാസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com