CNA
കൊച്ചി:
'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി.
നടുക്കമായി എത്തിയ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീര് കടലായി മാറിയ വയനാടിലെ ദുരിത ബാധിതര്‍ക്ക് അതിജീവനത്തിന്റെ പുതിയ സ്വപ്നങ്ങളേകാന്‍ ലോകത്തിന്റെ നാനാ കോണില്‍ നിന്നും ഒരുപാട് സഹായ ഹസ്തങ്ങള്‍ ഉയര്‍ന്നത് വളരെ പ്രതീക്ഷ നിറഞ്ഞ കാര്യം തന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നത് തുടരവേ, ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവര്‍ സമാഹരിച്ച ഒരു ലക്ഷത്തിയമ്പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായി.
എറണാകുളം കളക്ടറേറ്റിലേക്ക് എത്തിയാണ് അണിയറ പ്രവര്‍ത്തകരും നടി നടന്മാരും ചേര്‍ന്നാണ് കൊച്ചി കളക്ടര്‍ക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകന് എം എ നിഷാദ്, നടന്മാരായ ഷഹീന് സിദ്ദിഖ്,ബിജു സോപാനം, കൈലാഷ്,പ്രശാന്ത് അലക്സാണ്ടര്‍, സുന്ദര്‍ നടി പൊന്നമ്മ ബാബു, ചിത്രം നിര്‍മ്മിക്കുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്റെ പ്രതിനിധികള്‍ എന്നിവരാണ് തുക കൈമാറാന്‍ എത്തിയത്. തുടര്‍ന്ന് ഈ വിവരം എറണാകുളം കളക്ടര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രത്തോടൊപ്പം കുറിച്ചു. 'വയനാടിന് ഒരു കാരുണ്യ സ്പര്‍ശം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമാഹരിച്ച 105000 രൂപ സംവിധായകന് എം.എ. നിഷാദില്‍ നിന്ന് സ്വീകരിച്ചു..' എന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍നാസര്‍ നിര്‍മിച്ച് എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം ' നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഷൈന്‍ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്, സമുദ്രകനി,അശോകന്, സുധീഷ്, ബൈജു സന്തോഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, ,വിജയ് ബാബു,പ്രശാന്ത് അലക്സാണ്ടര്‍,ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, ഇര്‍ഷാദ്, രമേശ് പിഷാരടി, ജോണി ആന്റണി,കൈലാഷ്,, ഷഹീന് സിദ്ദിഖ്,ബിജു സോപാനം,കലാഭവന്‍ ഷാജോണ്‍,സായികുമാര്‍, കോട്ടയം നസീര്‍,കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, പൊന്നമ്മ ബാബു,ഉമാ നായര്‍,സന്ധ്യാ മനോജ്,സ്മിനു സിജോ,അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണന്, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, സുധീപ് കോശി,നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി,പ്രിയ ജേക്കബ്, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
Online PR - CinemaNewsAgency.Com