കൊച്ചി :
മലപ്പുറത്തിന്റെ ആവേശമായ സെവന്‍സ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'വിസില്‍' (WHISTLE) എന്ന പുതിയ ചിത്രത്തില്‍ മലയാള സിനിമയിലെ അഭിനേതാക്കളോടൊപ്പം പ്രശസ്ത ഫുട്ബോള്‍ താരങ്ങളും അഭിനയിക്കുന്നു. ഇവരോടൊപ്പം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി മലപ്പുറത്തെ കായിക താരങ്ങളെയും കായിക പ്രേമികളെയും കലാകാരന്മാരെയും ഞങ്ങള്‍ ക്ഷണിക്കുന്നു.
നവാഗതനായ രാജീവ് കൃഷ്ണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂര്‍ എഴുതുന്നു.
ഷാദില്‍ നീനു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഫുട്ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറത്തെ കളിക്കാര്‍ക്കും കലാകാരന്മാര്ക്കും അഭിനയിക്കാനുള്ള മികച്ച അവസരമാണിത്. 18 മുതല്‍ 30 വയസ്സ് വരെയുള്ള പുരുഷന്മാര്ക്കും 8 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുമാണ് അവസരം. പ്രൊഫൈലുകള്‍ 2026 ഒക്ടോബര്‍ 31ന് മുന്‍പായി +91 9916670123 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.