മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കി 'വിസില്‍'
20-10-2026
CNA
മലപ്പുറം :
മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്മാര്ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കുന്നു 'വിസില്‍' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
സെവന്‍സ് ഫുട്ബോള്‍ ഇതിവൃത്തമാക്കി രാജീവ് കൃഷണന് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ മലപ്പുറത്ത് ആരംഭിക്കും. സിനിമയുടെ ബ്രോഷര്‍ ബഹുമാനപ്പെട്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂര്‍ എഴുതുന്നു.
അടുത്ത റംസാന് 'വിസില്‍' പ്രേക്ഷകരുടെ മുന്നില്‍ മുഴങ്ങും.
ഷാദില്‍ - നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഓസ്കാര്‍ ജേതാവായ എ.ആര്. റഹ്മാന്റെ സംഗീത സഹായിയായി പ്രവര്‍ത്തിച്ച കമല്‍ പ്രശാന്ത് സംഗീത സംവിധായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
മലപ്പുറത്തിന്റെ ആവേശകരമായ സെവന്‍സ് ഫുട്ബോള്‍ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പന്‍ ക്യാന്‍വാസില്‍ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബോള്‍ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം
ഫുട്ബോള്‍ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കര്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോര്‍ച്ചുഗല്‍ അവന്ക ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവായ വിനോദ് രവീന്ദ്രന് കലാസംവിധാനം നിര്‍വ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷൈന്‍ കെ എസ്, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്- മുരളി ഗിന്നസ്, സ്റ്റില്‍സ്- ഷഹദ് ഹുസൈന്, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.