CNA
കൊച്ചി:
മാനസിക കലകളുടെ ലോകത്ത് കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി റിയാസ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. മുഹമ്മദ് കുട്ടിയുടെയും സഫിയയുടെയും മകനായ റിയാസ് മെന്റലിസ്റ്റും സര്‍ട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായുള്ള തന്റെ വൈദഗ്ധ്യത്തിലൂടെയാണ് ഈ അന്താരാഷ്ട്ര നേട്ടം കൈവരിച്ചത്.
പ്രമുഖ മെന്റലിസ്റ്റായ ഷരീഫ് മാസ്റ്റര്‍, സബ് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍, പ്രശസ്ത മെന്റലിസ്റ്റും മജീഷ്യനും മൈന്‍ഡ് ഡിസൈനറുമായ ആര്. കെ. മലയത്തില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റും റിയാസ് മെഡലുംഏറ്റുവാങ്ങിയത്.
കഴിഞ്ഞ നവംബര്‍ 23ന് ആയിരുന്നു മത്സരം നടന്ന പരിപാടിയില്‍, മെന്റലിസത്തിലെ 'റോപ്പ് എസ്കേപ് എഫക്ട്' എന്ന ശ്രദ്ധേയമായ അവതരണത്തിലൂടെയാണ് അദ്ദേഹം ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മെന്റലിസം പരിശീലനം നേടിയത്. കൂടാതെ സര്‍ട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് പദവി, നേടിയിട്ടുണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, മെസ്മറിസത്തില്‍ മാസ്റ്റര്‍ കോഴ്സ് എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റിയാസ് ഒരു കന്നഡ സിനിമ പ്രൊഡ്യൂസര്‍ കൂടിയാണ് അദ്ദേഹം ഒട്ടനവധി മലയാളം ഷോര്‍ട്ട്ഫിലിം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട് ഇപ്പോള്‍ അദ്ദേഹം ഒരു മലയാള സിനിമയുടെ അണിയിറയിലാണ് അതിനിടയിലാണ് ഇങ്ങനെ ഒരു നേട്ടം കൈ വരിച്ചത്.
Online PR - CinemaNewsAgency.Com