CNA
കൊച്ചി:
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷന്‍സ് നെട്ടൂരാന്‍ ഫിലിംസ് എന്നി ബാനറില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന 'റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്' ജൂണ്‍ അഞ്ചിന് ഗുഡ്വില് എന്റര്ടൈന്മെന്റ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഇക്ബാല്‍ കുറ്റിപ്പുറം, ബി കെ ഹരിനാരായണന്, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിബി ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- ജിതിന് ബാബു, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, സ്റ്റില്‍സ്- റിഷ്ലാല് ഉണ്ണികൃഷ്ണന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com