CNA
കൊച്ചി:
പുതിയ കാലത്തിന്റെ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുഃഖവെള്ളിയുടെ ഓര്‍മ്മകള്‍ ഉണരുന്ന ഒരു ഗാനം റിലീസായി.
ബ്ലെസ്സ് കമ്മ്യൂണികേഷന്‍സ് (Bless Communications) എന്ന യൂട്യൂബ് ചാനലിലൂടെയാണ് യേശുവിന്റെ കാല്‍വരിയിലേക്കുള്ള യാത്രയും ആ യാത്രയിലൂടെ ഹൃദയം തൊടുന്ന ഓര്‍മകളും പങ്കുവെക്കപ്പെടുന്ന ഒരു മനോഹരമായ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മനോഹരവും വ്യത്യസ്ത ആശയങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍ ഉള്ളു തൊടുന്നവയാണ്.
ചാനലുകളില്‍ ഗ്രാഫിക്സ് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന, വര്‍ഷങ്ങളുടെ പരിചയസമ്പത്തും തനതായ ഒരു ശൈലിയിലൂടെ ക്രിസ്തീയ ഭക്തിഗാനങ്ങളെ സമീപിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന ഫ്രാന്‍സിസ് ചേലൂര്‍ ഒരുക്കിയ പുതിയ ഗാനമാണ് 'യാത്ര'.
ഗാനരചന, സംഗീതം, AI വിഷ്വല്‍ ഡിസൈന്‍, എഡിറ്റിംഗ് തുടങ്ങിയ മേഖലകള്‍ ഫ്രാന്‍സിസ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
വിശ്വാസികള്‍ക്ക് വേറിട്ടൊരു ഗാനാനുഭവം പകരുന്ന ഈ ഗാനം പ്രമുഖ ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ജാക്യൂസ് സി. തച്ചോത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മെര്ലിന് ആന്‍ മാത്യൂ, മനോജ് മാത്യൂ അറക്കല്‍, അലന് രാജൂ എന്നിവരാണ് വോയിസ് റെക്കോര്‍ഡിങ്ങിനു സഹായിച്ചിട്ടുള്ളത്.
ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് ഖത്തറില്‍ ആണ്. മിക്സിങ്- ഡെന്‍സണ്‍ ഡേവിസ്, ട്യൂണ്‍സ് ചാലക്കുടി.
Online PR - CinemaNewsAgency.Com