സി എന്‍ എ-
ബംഗളൂരു:
കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് നായകന് യാഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്.
യാഷ് പുകവലിക്കുന്ന സീനുകളില്‍ സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന് 5 ന്റെ ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത്രയും ആരാധകരുള്ള ഒരു കന്നട നടന് ഇത്തരത്തിലുള്ള സീനുകള്‍ ചെയ്താല്‍ യാഷിന്റെ യുവാക്കളായ ആരാധകരെ അത് ബാധിക്കുമെന്നാണ് ആന്റി ടൊബാക്കോ സെല്‍ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നത്.
ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാനും ആന്റി ടൊബാക്കോ സെല്ല് ആവശ്യപ്പെട്ടിരിക്കുകയാണ്.