CNA
കൊച്ചി:
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെഡ്കോ മീഡിയ മലയാള സിനിമ നിര്‍മാണ രംഗത്തേക്കുകൂടി കടക്കുന്നു. സീബ്രാ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ തുടങ്ങിയ കമ്പനിയുടെ ലോഗോ പ്രകാശനം കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്നു. പുതിയ രണ്ടു ചിത്രങ്ങളുടെ അന്നൗന്‍സ്മെന്റ് നടത്തിയാണ് സീബ്രാ പ്രൊഡക്ഷന്‍സ് തങ്ങളുടെ സിനിമ നിര്‍മാണ രംഗത്തേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. സിനിമ നിര്‍മാണ കമ്പനിക്കു പുറമെ സെഡ്കോ ആപ്പിന്റെ ഉത്ഘാടനവും അതെ ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സീബ്രാ മീഡിയ ചെയര്‍ മാന്‍ മുജീബ് റഹ്മാന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ദുല്‍ റഹീം പള്ളത്ത് അധ്യക്ഷനായിരുന്നു. എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.ഗോകുലം ഗ്രൂപ്സ് ചെയര്മാന് ഗോകുലം ഗോപാലന് ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍ കിന്‍ഫ്ര ചെയര്മാന് സാബു ജോര്‍ജ് ലോഗോ പ്രകാശനം ചെയ്തു.
സെഡ് കോ ആപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരണം സെഡ് കോ സിഇഒ അരുണ്‍ കുമാര്‍ നിര്‍വഹിച്ചു. പി മുരളിമോഹന് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൊട്ടിച്ചൂട്ട്' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഡയറക്ടര്‍ സലാം ബാപ്പു നിര്‍വഹിച്ചു. സുബി ടാന്‍സ കഥ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്ന 'സുംബ്രൂവും, മാരിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍, മോഷന്‍ പോസ്റ്റര്‍ പ്രകാശനവും ഇതോടൊപ്പം നിര്‍വ്വഹിച്ചു.ഈ ചിത്രത്തിലെ നായക കഥാപാത്രങ്ങളായ അസ്ലം മുജീബ്, ഡാവിഞ്ചി സന്തോഷ് എന്നിവരും പങ്കെടുത്തു മുഖ്യ അഥിതിയായി ഡയറക്ടര്‍ അജയ് വാസുദേവ്, ചടങ്ങില്‍ പങ്കെടുത്തു നടന് ജനാര്ദ്ദനന്, അരിസ്റ്റോ സുരേഷ്,യവനിക ഗോപാലകൃഷ്ണന്, അംബിക മോഹന്‍, നിസ്സാര്‍ മാമൂക്കോയ, ബിഗ്ബോസ് തരാം മഞ്ജുഷ, കല കായിക സാംസ്കാരിക രംഗത്തെ പ്രമുഖരെ സീബ്ര മീഡിയ മെമെന്റോ നല്കി ആദരിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര്അബീബ് നീലഗിരി. തുടര്‍ന്ന് എം എ ഗഫൂര്‍ നയിച്ച ഗസ്സല്‍ സന്ധ്യ ഉണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- അബീബ് നീലഗിരി, പി ആര് ഒ- എ എസ് ദിനേശ്.