സി എന്‍ എ-
കൊച്ചി:
റിലീസ് ചെയ്യാനിരിക്കുന്ന മലയാള സിനിമകള്‍ക്ക് ഒരു കൈത്താങ്ങായി പുതിയ OTT പ്ലാറ്റ്ഫോം തുടക്കം കുറിച്ചു. ആദ്യമായിട്ടാണ് ഒരു വനിതാ സിനിമ പ്രൊഡ്യൂസറുടെ നേതൃത്വത്തില്‍ ഒ ടി ടി പ്ലാറ്റ്ഫോം രൂപംകൊള്ളുന്നത്. 'സിനിയ' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
'സിനിയ' ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടന ചടങ്ങ് എറണാകുളത്ത് വെച്ച് നടക്കുകയുണ്ടായി.
സംവിധായകന് ശ്രീ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന് പട്ടാമ്പി, നടനായ കിരണ്‍ രാജ്, നിര്‍മ്മാതാവായ ബിജു മണികണ്ഠന്, ഗ്രീഷ്മ, സിനിമാ പി.ആര്. ഒ.മാരായ എം.കെ. ഷെജിന്‍ ആലപ്പുഴ, എ.എസ്. ദിനേശ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പ്രാദേശിക ഭാഷയിലുള്ള ചിത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്നു വരുവാന്‍ ആഗ്രഹിക്കുന്ന യുവതലമുറയുടെ സൃഷ്ടികള്‍ സാക്ഷാത്ക രിക്കുവാന്‍ വേണ്ടിയാണ് ഇത്തരമൊരു ഒ ടി ടി പ്ലാറ്റ്ഫോം രൂപംകൊണ്ടത്. ടിഗ വിഷന്‍ കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന സിനിയ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ഡയറക്ടര്‍ ഗ്രീഷ്മ സുധാകരനാണ്.
Online PR - CNA.