CNA
കൊച്ചി:
ശാലു റഹീം,ആഷ്ലി ഉഷ,രഞ്ജി പണിക്കര്‍,നന്ദു,മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് ഏബ്രഹാം, കിഷോര്‍, പീതാംബരന്, കുമാര്‍, വിനോദ് തോമസ് മാധവ്, സാന്ദ്ര നായര്‍, ഗീത മാത്തന്, സിന്ദ്ര , ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടിനടന്മാര്.
ജി.ഡി.എസ്.എന്‍ എന്റര്ടൈന്മെന്റസിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'ഈ വലയം' എന്ന ഫാമിലി ഡ്രാമ ചിത്രത്തില്‍ യുവ തലമുറയുടെ മൊബൈല്‍ അഡിക്ഷന്റെ കഥ പറയുന്നു.
ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദന്‍ നിര്‍വഹിക്കുന്നു.
റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്, മഞ്ജരി, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വരാപ്പുഴ, കല- വിനോദ് ജോര്‍ജ്ജ്, മേക്കപ്പ്- ലിബിന് മോഹനന്, വസ്ത്രാലങ്കാരം- ഷിബു തങ്കപ്പള്ളി, പരസ്യകല- ആട്രോ കാര്‍പസ്, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജന് അമ്പാടി, ശ്രീജിത്ത് മോഹന്‍ദാസ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി.
മെയ് മുപ്പതിന് 'ഈ വലയം' പ്രദര്‍ശനത്തിനെത്തുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com