അഞ്ജു അഷറഫ്-
കൊച്ചി:
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന കുറെ ദ്വീപുകളെ ഏകോപിപ്പിച്ചു കൊണ്ട് വലിയൊരു ദ്വീപ് സമൂഹം ഉണ്ടാക്കി ചിത്രം വരയ്ക്കുന്ന വീഡിയോ ആണ് ഗെസ്റ്റാള്‍ട്ട്. സംവിധായകരായ പ്രമോദ് പപ്പന് ഒരുക്കിയിരിക്കുന്ന ഈ ഗെസ്റ്റാള്‍ട്ട് വീഡിയോ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്കുള്ള ട്രിബൂട്ട് ആണ്. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദ്വീപുകളെ യോജിപ്പിചെടുത്ത് മമ്മൂട്ടിയുടെ മുഖരൂപമാണ് നല്‍കിയിരിക്കുന്നത്.
ലൂമിയര്‍ സോഫ്റ്റ്വെയറിനെ കുറിച്ച് പഠിക്കാനിരുന്ന സമയത്ത് ക്യാമറ ഓവര്‍ഹെഡ് പോയപ്പോള്‍ ഒരു മുഖച്ഛായ കണ്ടു. അപ്പോള്‍ മുതലുള്ള ആലോചനയാണ് ഗെസ്റ്റാള്ട്ടിലേക്കും മമ്മൂക്കയിലേക്കും എത്തിയതെന്ന് സംവിധായകരായ പ്രമോദ് പപ്പന് പറഞ്ഞു. മമ്മുക്കയല്ലാതെ മറ്റൊരു മുഖം ഞങ്ങളുടെ മനസിലേക്ക് വന്നില്ല. ആറ് മാസം കൊണ്ടാണ് ഇതിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായത്. ചലചിത്ര രംഗത്തുള്ള സുഹൃത്തുക്കളുമായി ചര്‍ച്ചകള്‍ നടത്തിയും ഞങ്ങള്‍ കണ്ടെത്തിയ കുറെ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ദ്വീപ് സമൂഹത്തിന് മമ്മുക്കയുടെ മുഖം നല്കി ഗെസ്റ്റാള്‍ട്ട് ഒരുക്കിയത്. ഈ ഒരു സംഭവം നാളെ യാഥാര്‍ത്യമായേക്കാം. അതിന്റെ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഗെസ്റ്റാള്‍ട്ട് വീഡിയോയുടെ ട്രെയിലര്‍ പത്ത് ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്നും പ്രമോദ് പപ്പന് പറഞ്ഞു.