CNA
കൊച്ചി:
യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യന്‍ അസോസിയേഷന് ഉം അല്‍ ഖുവൈനുമായി ചേര്‍ന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റര്‍നാഷ്ണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകന് മെക്കാര്‍ട്ടിന്‍ അധ്യക്ഷനായ ജൂറിയില്‍ സംവിധായകന് എം. പത്മകുമാര്‍, നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍, സംവിധായകന് സു?ഗീത്, ഡിസൈനര്‍ കോളിന്‍സ് ലിയോഫില്‍, ഇനിം ഫെസ്റ്റ് ബോര്‍ഡ് ഡയറക്ടര്‍ ബോണി ഖ ടഞ എന്നിവര്‍ അം?ഗങ്ങളായിരിക്കും. മത്സരത്തിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 10 ആണ്.
മികച്ച ഷോര്‍ട്ട് മൂവിക്ക് ആ ഖഞ ന്റെ പേരിലുള്ള ഒരുലക്ഷത്തിഇരുപത്തിനാല് രൂപയും (100,024) സര്‍ട്ടിഫിക്കറ്റും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്ക്കാരമായി നല്‍കുന്നത്. മികച്ച സംവിധായകന്, നടന്, നടി, തിരക്കഥാകൃത്ത്, മ്യൂസിക്, ക്യാമറ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി മൊത്തം 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ട്രികള്‍ കിശാളലേെ.രീാ എന്ന വെബ്സൈറ്റ് വഴിയാണു അപ്ലോഡ് ചെയ്യേണ്ടത്.
ക്രെഡിറ്റ്സ് കൂടതെ കുറഞ്ഞത് ഒമ്പത് മിനിറ്റും ക്രെഡിറ്റ്സ് ഉള്‍പ്പടെ പരമാവധി മുപ്പത് മിനിറ്റുമായിരിക്കണം ഷോര്‍ട്ട് മൂവിയുടെ ദൈര്‍ഘ്യം. 2024 റിലീസ് ചെയ്തോ, പ്രദര്‍ശനത്തിന് തയ്യാറായതോ ആയ ഷോര്‍ട്ട് മൂവികള്ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത. പ്രാഥമിക ജൂറിയുടെ വിലയിരുത്തലിന് ശേഷം തെര!ഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് ഷോര്‍ട്ട് മൂവികളാണ് ശ്രീ.മെക്കാര്‍ട്ടിന്‍ അധ്യക്ഷനായ അവാര്‍ഡ് ജൂറി കാണുക. ഏപ്രില്‍ ആറിന് ഉം അല്‍ ഖുവൈനില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. പുരസ്ക്കാരം ലഭിക്കുന്നവ ഉള്‍പ്പടെ മികച്ച അഞ്ച് ഷോര്‍ട്ട് മൂവികള്‍ അന്ന് പ്രദര്‍ശിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Inimfest@gmail.com
എന്ന ഇമെയില്‍ വിലാസത്തിലോ,
9645707008,
00971562425400 What'sApp എന്ന നമ്പറിലോ ബന്ധപ്പെടുക.