CNA
കൊച്ചി:
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ടീസര്‍ റിലീസായി.
കല്യാണി പ്രിയദര്ശന്, നസ്ലന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മെഗാ ബഡ്ജറ്റ് സൂപ്പര്‍ ഹീറോ ചിത്രം രചനയും സംവിധാനവും നിര്വ്വഹിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഒരു സൂപ്പര്‍ഹീറോ കഥാപാത്രത്തെയാണ് കല്യാണി പ്രിയദര്ശന് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മലയാള സിനിമ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ സ്ക്രിപ്റ്റ്- ശാന്തി ബാലചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബംഗ്ലാന്‍, കലാസംവിധാനം- ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- റൊണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുജിത്ത് സുരേഷ്.
ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തും.
Online PR - CinemaNewsAgency.Com