CNA
കൊച്ചി:
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്, മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിററിംഗ് വര്‍ക്ക്ഷോപ്പ് 'സംയോജിത' തേവര എസ്. എച്ച് കോളേജില്‍ ആരംഭിച്ചു. ചടങ്ങ് ഫെഫ്ക ഫെഡറേഷന് പ്രസിഡന്റ് ശ്രീ. സിബി മലയില്‍ ഉല്‍ഘാടനം ചെയ്തു.
എഡിറ്റേഴ്സ് യൂണിയന് അംഗം ശ്രീമതി. ബീനാ പോള്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ എഡിറ്റേഴ്സ് യൂണിയന് പ്രസിഡന്റ് ശ്രീ. എല്‍. ഭൂമിനാഥന്‍, സെക്രട്ടറി ശ്രീ. വിപിന്‍ എംജി, എസ്. എച്ച് കോളേജ് ഡീന്‍ ഡോ. ആഷാ ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ കഌസ്സുകള്‍ നയിക്കും. എഡിറ്റേഴ്സ് യൂണിയന് അംഗങ്ങളും വര്‍ക്ക്ഷോപ്പ് കമ്മിറ്റി അംഗങ്ങളുമായ മനോജ് കണ്ണോത്ത്, മനോജ് സി എസ്, പ്രവീണ്‍ പ്രഭാകര്‍, നിഖില്‍ വേണു, പ്രസീദ് നാരായണന്, മാളവിക വി എന്‍, എഡിറ്റേഴ്സ് യൂണിയന് ട്രഷറര്‍ കപില്‍ കൃഷ്ണ, എക്സിക്യു്ട്ടീവ് അംഗങ്ങളായ സണ്ണി ജേക്കബ്, സന്ദീപ് നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
സിനിമാ എഡിറ്റിങ് മേഖലയിലെ പ്രശസ്തരായ എഡിറ്റര്‍മാര്‍, മഹേഷ് നാരായണന്, മനോജ് കണ്ണോത്ത്, ബി അജിത്ത് കുമാര്‍, സൈജു ശ്രീധരന്, കിരണ്‍ ദാസ് തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ കഌസ്സുകള്‍ എടുക്കും.
Online PR - CinemaNewsAgency.Com