CNA
കൊച്ചി:
2024ലെ മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് ഫിലിം അവാര്‍ഡിന് സത്യ ജിത് റേ ഫിലിം സൊസൈറ്റി എന്‍ട്രികള്‍ സ്വീകരിക്കുന്നു.
കഥാചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യല്‍ അവയര്‍നസ് ചിത്രം, കുട്ടികളുടെ ചിത്രം, ഒ. ടി. ടി ചിത്രം, സിനിമയെ സംബന്ധിച്ച പുസ്തകം, ലേഖനം, ലൊക്കേഷന്‍ റിപ്പോര്‍ട്ട്, സിനിമയെ സംബന്ധിച്ച ഫോട്ടോ, സിനിമ പോസ്റ്റര്‍ എന്നിവ അവാര്‍ഡിനായി പരിഗണിക്കും.
2024ല്‍ സെന്‍സര്‍ ചെയ്തതോ റിലീസ് ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.
ഒ. ടി.ടി ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ആവശ്യമില്ല.
2018 ന് ശേഷം അവാര്‍ഡ് നയിക്കാത്ത ചിത്രങ്ങളെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവാര്‍ഡിനായി പരിഗണിക്കുന്നതാണ്. അപേക്ഷാ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി stayajtirayfilmawards2024@gmail.com എന്ന മെയില്‍ വഴിയോ 8139056234, 9995130085 എന്ന നമ്പറിലേക്കോ ബന്ധപെടുക. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 25.
Online PR - CinemaNewsAgency.Com